Newsperseconds.com

വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ പോളിന്റെ സംസ്‌കാരം നടത്തി; പുല്‍പ്പള്ളിയില്‍ രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ

Capture

പുല്‍പ്പള്ളി: വയനാട് കുറുവാ ദ്വീപില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ സംസ്‌കാരം നടത്തി. പുല്‍പ്പള്ളിആനപ്പാറ സെന്റ് ജോര്‍ജ് ദേവാലയത്തിലായിരുന്നു സംസ്‌കാരം. വന്‍ജനാവലിയാണ് പോളിന്റെ വിലാപയാത്രയില്‍ പങ്കെടുത്തത്.

വീട്ടിലേക്ക് കൊണ്ടുവന്ന മൃതദേഹം പ്രതിഷേധത്തെ തുടര്‍ന്ന് ഒരു മണിക്കൂറിലധികം ആംബുലന്‍സില്‍ തന്നെ വെക്കുകയായിരുന്നു. പോളിന്റെ കുടുംബത്തിന് ധനസഹായമായി 10 ലക്ഷം രൂപ നല്‍കുമെന്നും ഭാര്യയ്ക്ക് ജോലി നല്‍കുമെന്നും അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

പുല്‍പ്പള്ളിയില്‍ പ്രതിഷേധം അലയടിക്കുകയാണ്. പ്രതിഷേധം ഒരു ഘട്ടത്തില്‍ സംഘര്‍ഷത്തിലെത്തി. നൂറുകണക്കിന് ആളുകള്‍ തടിച്ചു കൂടിയതോടെ മുദ്രാവാക്യം വിളികളുമായി തുടങ്ങിയ പ്രതിഷേധമാണ് മണിക്കൂറുകള്‍ പിന്നിട്ടതോടെ അക്രമാസക്തമായത്. പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലും കസേരയുമെറിഞ്ഞു. വനം വകുപ്പിനെതിരെ ഇതുവരെ കാണാത്ത പ്രതിഷേധമാണ് വയനാട്ടില്‍ ഉണ്ടായത്. പ്രതിഷേധം അക്രമാസക്തമായതോടെ പുല്‍പ്പള്ളിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രണ്ട് ദിവസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Share this Article

Leave a Comment