Newsperseconds.com

കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയിലെ പ്രചാരണഗാനത്തിലെ വരികളില്‍ കേന്ദ്ര വിമര്‍ശനം; ഗാനം പിന്‍വലിച്ചു

Capture

തിരുവനന്തപുരം: ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയിലെ പ്രചാരണഗാനം പിന്‍വലിച്ചു. ഗാനത്തില്‍ കേന്ദ്ര വിമര്‍ശനം ഉണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പ്രചരണഗാനം ഒഴിവാക്കിയത്. ഗാനത്തെ കുറിച്ച് രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.

‘അഴിമതിക്ക് പേരുകേട്ട കേന്ദ്രഭരണ തന്ത്രമിന്ന് തച്ചുടക്കാന്‍ അണിനിരക്കൂ കൂട്ടരെ’ എന്നാണ് വീഡിയോ ഗാനത്തിലെ വരിയിലുള്ളത്. സ്വന്തം പാര്‍ട്ടിയെ വിമര്‍ശിക്കുന്ന രീതിയിലുള്ള ഗാനം പുറത്ത് വന്നതോടെ പാര്‍ട്ടിക്കുള്ളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ഫേസ്ബുക്കിലൂടെ വീഡിയോ ഗാനം പുറത്ത് വിട്ടിരുന്നു.

Share this Article

Leave a Comment