Newsperseconds.com

വയനാട് ജനവാസമേഖലയില്‍ വീണ്ടും പുലിയുടെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്

Capture

കല്‍പ്പറ്റ: വയനാട് ജനവാസമേഖലയില്‍ വീണ്ടും പുലിയിറങ്ങി. പയ്യമ്പള്ളിയിലാണ് പുലിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റത്. കുറുക്കമൂല സ്വദേശി സുകുവിനെയാണ് പുലി ആക്രമിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. സാരമായി പരിക്കേറ്റ സുകുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിച്ചു.

Share this Article

Leave a Comment