ബിജെപിയിലേക്ക് പോയ മുഖ്യമന്ത്രിമാരുടെ മക്കള്‍ക്ക് എല്ലാം കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങിവരേണ്ടി വരുമെന്ന് ചെറിയാന് ഫിലിപ്പ്. പത്മജ വേണുഗോപാലിനും അനില്‍ ആന്റണിക്കും എന്നെ പോലെ കോണ്‍ഗ്രസിലേക്ക് മടങ്ങിവരേണ്ടിവരും. കോണ്‍ഗ്രസ് കുടുംബത്തിലുള്ള സ്നേഹവും ആദരവും പരിഗണനയും മറ്റൊരു പാര്‍ട്ടിയിലും ലഭിക്കില്ല. താല്‍ക്കാലികമായി സ്ഥാനമാനങ്ങള്‍ നല്‍കുമെങ്കിലും രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുമെന്നും ചെറിയാന് ഫിലിപ്പ് പറഞ്ഞു.
ബി.ജെ.പിയില്‍ ചേര്‍ന്ന മോഹന്‍ ശങ്കര്‍ എന്ന കേരളത്തിലെ ആദ്യത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി ആര്.ശങ്കറിന്റെ മകനുണ്ടായ തിക്താനുഭവം എല്ലാവര്‍ക്കുമറിയാം. അതേ അനുഭവം കരുണാകരന്റെയും ആന്റണിയുടെയും മക്കള്‍ക്കും ഉണ്ടാകും. ബി.ജെ.പിയിലേക്ക് പോകുന്നവര്‍ക്ക് യാതൊരു വിധ പരിഗണനയും അവിടെ ലഭിക്കാറില്ല. പോയവരെല്ലാം കോണ്‍ഗ്രസിലേക്ക് തന്നെ തിരിച്ചു വരേണ്ടി വരുമെന്നും ചെറിയാന് ഫിലിപ്പ് ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു.