Newsperseconds.com

കാസര്‍കോട് റിയാസ് മൗലവി വധക്കേസ്; മൂന്ന് പ്രതികളേയും കോടതി വെറുതെ വിട്ടു

Capture

കാസര്‍കോട്: കാസര്‍കോട് റിയാസ് മൗലവി വധക്കേസില്‍ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. 7 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കൊലപാതകക്കേസിലാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സഷന്‍സ് കോടതിയുടേതാണ് വിധി.

2017 മാര്‍ച്ച് 20 നാണ് കാസര്‍കോട് ചൂരി മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവി കൊല്ലപ്പെടുന്നത്. ചൂരി പള്ളിയില്‍ അതിക്രമിച്ച് കയറി മൗലവിയെ സംഘം വെട്ടിക്കൊല്ലുകയായിരുന്നു. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. മൂന്ന് പേരും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്.

കൊല നടന്ന് മൂന്ന് ദിവസത്തിനകം കുറ്റവാളികള്‍ പിടിക്കപ്പെട്ടിരുന്നു. 90 ദിവസത്തിനകം കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. ഇതോടെയാണ് പ്രതികള്‍ക്ക് ജാമ്യം കിട്ടാതിരുന്ന സാഹചര്യമുണ്ടായത്. റിയാസ് മൗലവ് വധക്കേസ് വിധി വരുന്നതിന്റെ പശ്ചാത്തലത്തില്‍ കനത്ത തിരക്കാണ് കോടതി പരിസരത്ത് അനുഭവപ്പെട്ടത്.
കോടതി വിധി കേട്ടതോടെ ഭാര്യ പൊട്ടികരയുകയായിരുന്നു.

Share this Article

Leave a Comment