Newsperseconds.com

ശ്രീ നാരായണ ഗുരുവിന്റെ തൃക്കരങ്ങളാല്‍ സ്ഥാപിതമായ ശിവഗിരി സ്‌കൂളിന് നൂറ് വയസ്സ്; ശതാബ്ദി ആഘോഷത്തില്‍ വിഷു സായം സന്ധ്യയില്‍ ശതദീപ പ്രോജലനം നടത്തും

Untitled 1

ഗുരുതൃപ്പാദങ്ങള്‍ സ്ഥാപിച്ച ശിവഗിരി സ്‌കൂളിന് നൂറ് വയസ്സ് തികയുമ്പോള്‍ ഏപ്രില്‍ 14 ന് വിഷു സായംസന്ധ്യയില്‍ ശതാബ്ദി ശതദീപാ പ്രോജലനം നടത്തുമെന്ന് സ്വാമി വിശാലാനന്ദ പറഞ്ഞു. മഹത്തുക്കള്‍ നൂറ് വിളക്കില്‍ ഒരേ സമയം ദീപം ജ്വലിപ്പിച്ചു കൊണ്ട് ഈ യജ്ഞത്തിന് തുടക്കം കുറിക്കുകയാണ്. അന്നേ ദിവസം വൈകുന്നേരം ആറ് മണിക്ക് സരസ്വതി ക്ഷേത്രത്തില്‍ വെച്ചാണ് ശിവഗിരി സ്‌കൂളിന്റെ ശതദീപ പ്രോജലനം നടക്കുക. 1924 ലാണ് നാരായണഗുരുവിന്റെ തൃക്കരങ്ങളാല്‍ ശിവഗിരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്ഥാപിതമായത്

ഒരുകാലത്ത് ശിവഗിരിക്ക് സമീപം ശ്രീനിവാസ റാവു എന്ന വ്യക്തി മിഡില്‍ സ്‌കൂള്‍ നടത്തിയിരുന്നു. സ്‌കൂള്‍ നടത്തിപ്പില്‍ അശേഷം താല്‍പര്യമില്ലാതിരുന്ന റാവു സ്‌കൂളും അതിനോടനുബന്ധിച്ചുള്ള അഞ്ചേക്കര്‍ സ്ഥലവും വില്‍ക്കാന്‍ പോകുന്നു എന്ന വാര്‍ത്ത ശ്രീനാരായണഗുരു അറിയുകയും ആ സ്ഥലവും സ്‌കൂളും വിലയ്ക്കു വാങ്ങുകയും ചെയ്തു. സ്‌കൂളിന്റെ പ്രവര്‍ത്തനം ശിവഗിരി മഠത്തിനു ചേര്‍ന്ന നാലു കെട്ടിലേക്ക് മാറ്റുകയും ചെയ്തു.

1106 ചിങ്ങം 28 നു പുതിയ സ്‌കൂള്‍ കെട്ടിടത്തിനു തറക്കല്ലിട്ടു. വര്‍ക്കലയിലെ പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി സംസ്‌കൃതപാഠശാല ആരംഭിക്കുകയും പിന്നീട് ഇംഗ്ലീഷ് മീഡിയം ക്ലാസ് ആരംഭിക്കുകയും ചെയ്തു. ഇന്ന് ആ മഹാവിദ്യാലയം ഹയര്‍ സെക്കന്‍ഡറി വരെയുള്ള ക്ലാസുകളില്‍ രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന മഹാ വിദ്യാലയം ആയി മാറിയിരിക്കുന്നു . ശതാബ്ദിയോട് അടുക്കുന്ന ഈ സരസ്വതി ക്ഷേത്രം വര്‍ക്കല നിവാസികളുടെ വിജ്ഞാനത്തിന്റെ പ്രകാശഗോപുരമായി ഇന്നും നിലനില്‍ക്കുന്നു.

Share this Article

Leave a Comment