Newsperseconds.com

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ഗുരുതര ചികിത്സാ പിഴവ്; ആറാം വിരല്‍ നീക്കാന്‍ എത്തിയ നാലുവയസ്സുകാരിയുടെ നാവില്‍ ശസ്ത്രക്രിയ ചെയ്തു

Capture

കോഴിക്കോട്: ആറാം വിരല്‍ നീക്കാന്‍ ശസ്ത്രക്രിയക്ക് എത്തിയ നാലുവയസ്സുകാരിയുടെ നാവില്‍ ശസ്ത്രക്രിയ ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കെതിരെയാണ് കുട്ടിയുടെ കുടുംബം പരാതിയുമായെത്തിയത്. ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിനിയായ നാലു വയസ്സുകാരിക്കാണ് അവയവം മാറി ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയിലെത്തിയത് ആറാം വിരല്‍ നീക്കാനായിരുന്നു. എന്നാല്‍ വിരലിന് പകരം നാവിനാണ് ശസ്ത്രക്രിയ നടത്തിയത്. ഗുരുതരമായ ചികിത്സാ പിഴവാണ് മെഡി. കോളേജ് അധികൃതര്‍ക്ക് സംഭവിച്ചതെന്ന് കുടുംബം ആരോപിച്ചു.

ഓപ്പറേഷന്‍ തിയ്യറ്ററിലേക്ക് കയറ്റുമ്പോള്‍ കുടുംബാംഗങ്ങള്‍ പുറത്തുണ്ടായിരുന്നു. ഓപ്പറേഷന്‍ കഴിഞ്ഞ് വാര്‍ഡിലേക്ക് മാറ്റിയപ്പോള്‍ കുട്ടിയുടെ വായിലെ പഞ്ഞി കണ്ടതോടെ കുടുംബത്തിന് സംശയമായി. തുടര്‍ന്ന് കൈ നോക്കിയപ്പോള്‍ ആറാം വിരല്‍ കയ്യില്‍ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ കൈയ്യില്‍ ഒരു കെട്ടും ഉണ്ടായിരുന്നു. കെട്ട് ഇട്ടത് എന്തിനാണെന്ന് കുടുംബത്തിന് അറിയില്ല. തിയ്യറ്ററിന് ഉള്ളില്‍ നടന്നത് അതിശയിപ്പിക്കുന്ന കാര്യമാണെന്നാണ് കുടുംബം പറയുന്നത്. കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയതിന്റെ കാരണം ഡോക്ടറോട് ചോദിച്ചപ്പോള്‍ ഡോക്ടര്‍ മാപ്പ് പറയുകയാണ് ഉണ്ടായത്. അധികൃതര്‍ക്ക് ആര്‍ക്കും തന്നെ ഒന്നും അറിയാത്ത മട്ടിലാണ്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ ഇതു വരെ പ്രതിതകരിച്ചിട്ടില്ല. കുട്ടി ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.

Share this Article

Leave a Comment