Newsperseconds.com

ആരാധനാലയങ്ങളില്‍ പടക്കം പൊട്ടിക്കുന്നത് നിരോധിച്ച് കേരള ഹൈക്കോടതി

Capture

കൊച്ചി: ആരാധനാലയങ്ങളില്‍ രാത്രി സമയങ്ങളില്‍ പടക്കം പൊട്ടിക്കരുതെന്ന് കേരള ഹൈക്കോടതി വെള്ളിയാഴ്ച ഉത്തരവിട്ടു. മതപരമായ സ്ഥലങ്ങളില്‍ അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങള്‍ റെയ്ഡ് ചെയ്ത് പിടിച്ചെടുക്കാന്‍ ജസ്റ്റിസ് അമിത് റാവലിന്റെ സിംഗിള്‍ ബെഞ്ച് എല്ലാ ജില്ലകളിലെയും കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ദൈവത്തെ പ്രീതിപ്പെടുത്താന്‍ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആരാധനാലയങ്ങളില്‍ പടക്കം പൊട്ടിക്കുന്നതില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

Share this Article

Leave a Comment