Newsperseconds.com

ഡല്‍ഹി മോഡല്‍ ബാര്‍ക്കോഴ; ഇത് കേരളത്തെ മദ്യത്തില്‍ മുക്കികൊല്ലാനുള്ള തീരുമാനം; എല്ലാം നടക്കുന്നത് മുഖ്യമന്ത്രിയുടെ അറിവോടെ; കെ. സുരേന്ദ്രന്‍

Capture

തിരുവനന്തപുരം: കേരളത്തില്‍ ഡല്‍ഹി മോഡല്‍ ബാര്‍ക്കോഴയാണ് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. അരവിന്ദ് കെജ്‌രിവാളിന്റെ അവസ്ഥ വരും മുമ്പ് പിണറായി വിജയന്‍ രാജിവെക്കുന്നതാണ് നല്ലത്. സര്‍ക്കാരിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് ബാര്‍ മുതലാളിമാരാണെന്ന് വ്യക്തമായിരിക്കുകയാണ്. കോടികളാണ് സര്‍ക്കാരിന് കോഴ കൊടുക്കേണ്ടതെന്ന ബാര്‍ ഉടമ അസോസിയേഷന്‍ നേതാവിന്റെ ശബ്ദരേഖ ഈ സര്‍ക്കാരിന്റെ മുഖം കൂടുതല്‍ വികൃതമാക്കുന്നതാണെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.

മദ്യശാലകള്‍ അടച്ചുപൂട്ടുമെന്ന് ഉറപ്പ് നല്‍കി അധികാരത്തിലെത്തിയ ഇടത് സര്‍ക്കാര്‍ പൂട്ടിയ ബാറുകളെല്ലാം തുറന്ന കാഴ്ച നമ്മള്‍ കണ്ടതാണ്. ഇപ്പോള്‍ ഡ്രൈ ഡേ എടുത്ത് കളയാനും ബാറുകളിലെ സമയം കൂട്ടാനുമുള്ള തീരുമാനം വലിയ അഴിമതിക്ക് വേണ്ടിയുള്ളതാണ്. ഇത് കേരളത്തെ മദ്യത്തില്‍ മുക്കികൊല്ലാനുള്ള തീരുമാനമാണ്. യുഡിഎഫ് സര്‍ക്കാരിന്റെതിന് സമാനമായ രീതിയിലാണ് എല്‍ഡിഎഫും മുന്നോട്ട് പോകുന്നത്. ദില്ലി ബാര്‍ക്കോഴ കേസില്‍ ജയിലിലായ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ പിന്തുണച്ച് കോണ്‍ഗ്രസും സിപിഎമ്മും രംഗത്ത് വന്നത് സ്വന്തം താത്പര്യം സംരക്ഷിക്കാനാണെന്ന് വ്യക്തമായിരിക്കുകയാണ്. കേരളത്തിന്റെ സാമൂഹ്യജീവിതം തകര്‍ക്കുന്ന ബാര്‍ക്കോഴക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയര്‍ന്നു വരുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

Share this Article

Leave a Comment