Newsperseconds.com

വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാതായി; പ്രകോപിതനായ യുവാവ് മുത്തച്ഛനെ വെട്ടിപരിക്കേല്‍പ്പിച്ചു

Untitled 1

തൃശൂര്‍: വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാതായതിനെ തുടര്‍ന്ന് കൊച്ചുമകന്‍ മുത്തച്ഛനെ വെട്ടിപരിക്കേല്‍പ്പിച്ചു. ഇരിങ്ങാലക്കുടയിലാണ് സംഭവം. ഏടക്കുളം കോമ്പാത്ത് വീട്ടില്‍ കേശവനാണ് വെട്ടേറ്റത്. ചെറുമകന്‍ ശ്രീകുമാറാണ് കേശവനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കൈയ്ക്കും കാലിനും തലയ്ക്കും വെട്ടേറ്റ കേശവനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. വീട്ടിലെ വളര്‍ത്തുപൂച്ചയെ കാണാതായതിനെ തുടര്‍ന്ന് ഇരുവരും തമ്മിലുണ്ടായ തര്‍ക്കം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു. കത്തി ഉപയോഗിച്ചാണ് യുവാവ് ആക്രമിച്ചത്. സാരമായി പരിക്കേറ്റ കേശവനെ ശ്രീകുമാര്‍ തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കാട്ടൂര്‍ പോലീസ് ശ്രീകുമാറിനെ അറസ്റ്റ് ചെയ്തു. യുവാവ് ലഹരിക്ക് അടിമയാണെന്നും പൊലീസ് പറയുന്നു.

Share this Article

Leave a Comment