Newsperseconds.com

രാജ്യത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ലീഡ് നില മാറി മറിയുന്നു; ആദ്യഫല സൂചനകള്‍ ഇങ്ങനെ

Capture

രാജ്യത്ത് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ഇന്ത്യ സഖ്യത്തിന്റെ അതിശക്തമായ തേരോട്ടമാണ് ഇതുവരെ കാണാന്‍ സാധിക്കുന്നത്. ഇന്ത്യ ബ്ലോക്ക് 271 സീറ്റില്‍ ലീഡ് ചെയ്യുന്നു. ഇന്ത്യയില്‍ കാറ്റ് മാറി വീശി തുടങ്ങിയിരിക്കുന്നതായാണ് ഇതിലൂടെ കാണാന്‍ സാധിക്കുന്നത്. എന്‍ഡിഎ യുപിയിലടക്കം പിന്നില്‍ പോയ അവസ്ഥയാണ്. വാരാണസിയിലടക്കം എന്‍ഡിഎക്ക് കനത്ത തിരിച്ചടിയാണ് കാണാന്‍ സാധിക്കുന്നത്.

കേരളത്തില്‍ യുഡിഎഫാണ് മുന്നിട്ട് നില്‍ക്കുന്നത്. വോട്ടെണ്ണല്‍ ഒന്നേകാല്‍ മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എന്‍ഡിഎ കേരളത്തില്‍ ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശിതരൂര്‍ മുന്നിലാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നിട്ട് നില്‍ക്കുന്നു. തൃശ്ശൂരില്‍ 10142 വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുന്നു. കണ്ണൂരില്‍ കെ സുധാകരന്‍ മുന്നിലാണ്. ഇടുക്കിയില്‍ ഡീനിന്റെ ലീഡ് മുപ്പതിനായിരം കടന്നിരിക്കുന്നു. എറണാകുളത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹൈബി ഈഡന്‍ കുതിച്ചോടുകയാണ്. കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്‍ മുന്നിട്ട് നില്‍ക്കുകയാണ്. വടകരയില്‍ ശൈലജ ടീച്ചറെ പിന്നിലാക്കി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ മുന്നിട്ട് നില്‍ക്കുന്നു.

പത്തനംതിട്ടയില്‍ ആന്റോ ആന്റണി മുന്നിട്ട് നില്‍ക്കുമ്പോള്‍ ആറ്റിങ്ങലില്‍ വി ജോയ് മുന്നിട്ട് നില്‍ക്കുന്നു. മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷ് മുന്നിലാണ്. കാസര്‍കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുന്നിലാണ്. കോഴിക്കോട്ട് എം കെ രാഘവന്‍ മുന്നിലാണ്. പൊന്നാനിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുസമദ് സമദാനി ആദ്യം മുതലേ മുന്നിലാണ്. ചാലക്കുടിയില്‍ ബെന്നി ബെഹ്നാന്‍ മുന്നിട്ട് നില്‍ക്കുന്നു. കോട്ടയത്ത് തോമസ് ചാഴിക്കാടന്‍ മുന്നിലാണ്. പാലക്കാട് വികെ ശ്രീകണ്ഠന്‍ മുന്നിലെത്തി നില്‍ക്കുമ്പോള്‍ ആലത്തൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍ മുന്നിലാണ്.

Share this Article

Leave a Comment