Newsperseconds.com

മണ്ണാറശാല ആയില്യം; പുണർതം വിളക്ക് തൊഴുത് ഭക്തർ

Untitled design (22)

ഹരിപ്പാട് മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആയില്യം മഹോത്സവത്തിന് ഇന്ന് തുടക്കമായി. ഇന്ന് നടന്ന പുണർത സന്ധ്യയിൽ നടന്ന മഹാദീപക്കാഴ്ചയോടെയാണ് ആയില്യം ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. ആയില്യം മഹോത്സവത്തിനു മുന്നോടിയായി നാഗരാജാവിനും സർപ്പയക്ഷിയമ്മയ്ക്കും കീഴ്പ്പതിവിൽപടിയുള്ള നാലുദിവസത്തെ കളഭമുഴുക്കാപ്പ് ചാർത്തൽ ഇന്ന് പൂർണമായി.

25efe049-836e-445c-ade8-e7386f8cdbfc

മുഖ്യ പൂജാരിണിയായിരുന്ന മണ്ണാറശാല അമ്മ ദിവ്യശ്രീ ഉമാദേവി അന്തർജനത്തിൻ്റെ സമാധിവർഷമായതിനാൽ ഈ വർഷം കലാ – പരിപാടികൾ ഒഴിവാക്കിയാണ് ആയില്യം മഹോത്സവം നടക്കുന്നത്. ആയില്യം ദിവസം അനന്ത സങ്കൽപ്പത്തിലുള്ള തിരുവാഭരണമാണ് ക്ഷേത്ര ശ്രീകോവിലിൽ വിഗ്രഹത്തിൽ ചാർത്തിയത്.

Share this Article

Leave a Comment