കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്‌ലാറ്റ് നിവാസികള്‍ക്ക് കൂട്ടത്തോടെ വയറിളക്കവും ഛര്‍ദിയും ഉണ്ടായ സംഭവത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്ന് ആര്‍പിഐ സംസ്ഥാന സംഘടന ജനറല്‍ സെക്രട്ടറി ആര്‍.സി രാജീവ്ദാസ്. മൂന്നാഴ്ചയായി ചികിത്സ തേടിയത് 350 ഓളം ആളുകളാണ്. പലയിടത്തു നിന്നായി കൊണ്ടു വരുന്ന വാട്ടര്‍ ടാങ്കുകളിലെ വെള്ളമാണ് ഫ്‌ലാറ്റിലെ താമസക്കാര്‍ നിത്യോപയോഗത്തിനായി എടുക്കുന്നത്. വാട്ടര്‍ ടാങ്കുകളിലെ വെള്ളം എത്രമാത്രം ശുദ്ധമാണെന്ന് ഫ്‌ളാറ്റ് അധികാരികള്‍ക്ക് പോലും അറിയില്ല എന്നതാണ് വാസ്തവം. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. രോഗബാധ പടര്‍ന്നു പിടിക്കുന്ന ഈ സാഹചര്യത്തില്‍ പൊതുജനാരോഗ്യ സംരക്ഷണ നിയമപ്രകാരം നടപടിയെടുക്കണമെന്നും ഇത് ഗൗരവമുള്ള വിഷയമാണെന്നും ആര്‍.സി രാജീവ് ദാസ് പറഞ്ഞു.
നാലായിരത്തില്‍ അധികം ആളുകള്‍ തിങ്ങി പാര്‍ക്കുന്ന ഫ്‌ളാറ്റില്‍ യാതൊരു വിധ മുന്‍കരുതലും അസോസിയന്‍ എടുത്തിട്ടില്ല. ഇത്രയും ആളുകള്‍ക്ക് താമസിക്കാന്‍ അനുമതി കൊടുക്കുമ്പോള്‍ അപ്പാര്‍ട്ട്‌മെന്റിന്റെ ജലസോത്രസ്സ് സംവിധാനം എങ്ങനെയാണ് താറുമാറാകുന്നതെന്നും ഇത്തരത്തിലൊരു അപ്പാര്‍ട്ട്‌മെന്റിന് അനുമതി എങ്ങനെ ലഭിച്ചുവെന്നും ആര്‍.സി രാജീവ്ദാസ് ചൂണ്ടിക്കാട്ടി. ഫ്‌ലാറ്റിലെ കുടിവെള്ളത്തിന്റെ എല്ലാ സ്രോതസുകളും പരിശോധിക്കണം. 350 ലേറെ താമസക്കാര്‍ക്ക് രോഗം പിടിപെട്ടിട്ടും ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍ എന്തുകൊണ്ടാണിത് എത്താതിരുന്നതെന്നും അന്വേഷിക്കണമെന്ന് ആര്‍.സി രാജീവ്ദാസ് പറഞ്ഞു.
അതേ സമയം, ഫ്‌ളാറ്റില്‍ വിതരണം ചെയ്തിരുന്ന വെള്ളത്തില്‍ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് ആരോഗ്യവകുപ്പിന്റെ പരിശോധന നടക്കുന്നുണ്ടെങ്കിലും വാടര്‍ടാങ്കുകളിലെ വെള്ളം വരുന്ന ഉറവിടം കൂടി കണ്ടുപിടിക്കണം. മലിനജലമാണ് ഫ്‌ലാറ്റുകളില്‍ വിതരണം ചെയ്യുന്നതെന്നും പറയപ്പെടുന്നുണ്ട്. കഴിഞ്ഞാഴ്ച മുതലാണ് കുട്ടികളും പ്രായമായവരുമടക്കം നിരവധി പേര്‍ രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടിയത്. ജൂണ്‍ ഒന്നിനാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എണ്ണം വര്‍ധിക്കുകയായിരുന്നു. ഇന്നലെ വരെ ഏകദേശം 338 പേര്‍ ചികിത്സ തേടിയെന്നാണ് കണക്ക്. ഇതില്‍ അഞ്ച് വയസില്‍ താഴെയുള്ള 25ലധികം കുട്ടികള്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. കൂടുതല്‍ ആളുകളിലേക്ക് രോഗം പടര്‍ന്നു പിടിക്കാതിരിക്കാനുള്ള കാര്യങ്ങള്‍ ആരോഗ്യവകുപ്പ് നടത്തണം. അത് കൂടാതെ, എത്രയും പെട്ടെന്ന് സംഭവത്തിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആര്‍.സി രാജീവ്ദാസ് വ്യക്തമാക്കി