തിരുവനന്തപുരം: കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്ക് (06001) തിങ്കളാഴ്ച വന്ദേഭാരത് പ്രത്യേക സര്‍വീസ് നടത്തും. രാവിലെ 10.45ന് കൊച്ചുവേളിയില്‍നിന്ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി പത്തിന് മംഗളൂരു സെന്‍ട്രലില്‍ എത്തും. യാത്രാസമയം 11.15 മണിക്കൂറാണ്.
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് സര്‍വീസെന്ന് റെയില്‍വേ അറിയിച്ചു. എട്ട് കോച്ചുകളാണുള്ളത്. കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. റിസര്‍വേഷന്‍ ആരംഭിച്ചതായും റെയില്‍വേ അറിയിച്ചു.