Newsperseconds.com

വയോധികനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തു; നെയ്യാറ്റിന്‍കരയില്‍ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്

Capture

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഗുണ്ടാസംഘത്തിന്റെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. മേക്കര കല്ലുവിളയിലാണ് ഗുണ്ടാസംഘത്തിന്റെ ആക്രമണം ഉണ്ടായത്. പരുക്കേറ്റവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം ആറു മണിയോടെയാണ് സംഭവം നടന്നത്.

ബൈക്കില്‍ എത്തിയ പത്തോളം പേര്‍ അക്രമം അഴിച്ചു വിട്ടെന്നാണ് പരാതി. വയോധികനെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് അക്രമം എന്നാണ് പരാതി. സമീപവാസികള്‍ ചോദ്യം ചെയ്തതോടെ മടങ്ങിപ്പോയ സംഘം തിരികെയെത്തി ആക്രമിക്കുകയായിരുന്നു. മാരാകായുധങ്ങളുമായെത്തിയായിരുന്നു അക്രമം. സംഭവത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

Share this Article

Leave a Comment