ഡല്‍ഹി: മധ്യ ഡല്‍ഹിയിലെ ഓള്‍ഡ് രജീന്ദര്‍ നഗര്‍ പ്രദേശത്ത് കനത്ത മഴയെ തുടര്‍ന്ന് സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. ഒരാളെ കാണാതായി. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഉത്തര്‍പ്രദേശ്, തെലങ്കാന, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്.
അഗ്‌നിരക്ഷാസേനയും എന്‍ഡിആര്‍എഫ് സംഘവും പരിശോധന നടത്തി വരികയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതയാണ് ഡല്‍ഹി മന്ത്രി അതിഷി മര്‍ലേന എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും അതിഷി വ്യക്തമാക്കി.