കോഴിക്കോട് മരുതോങ്കര ടൗണില്‍ വൈദ്യുതി ലൈനിലേക്ക് തെങ്ങ് കടപുഴകി വീണ് തീപിടിച്ചു. രാവിലെ 10 മണിയോടെ ഉണ്ടായ കാറ്റിലാണ് മരുതോങ്കര ടൗണില്‍ വൈദ്യുതി ലൈനിലേക്ക് തെങ്ങ് കടപുഴകി വീണ് തീ പിടിച്ചത്. മരുതോങ്കര ബസ്റ്റോപ്പിന് മുന്നില്‍ മൊയിലോത്ര റോഡിനോട് ചേര്‍ന്നാണ് സംഭവം. അപകട സമയം റോഡില്‍ ആളുകള്‍ ഇല്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി.
തെങ്ങ് വീണ് ലൈനില്‍ കുടുങ്ങി നിന്ന് കുറച്ചുനേരം തെങ്ങില്‍ തീ ആളിക്കത്തി. പിന്നീട് ലൈന്‍ പൊട്ടി താഴെ വീണതോടെ വലിയ ഉയരത്തില്‍ കറുത്ത പുകയും ഉയര്‍ന്നു.