Newsperseconds.com

വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിക്കും ഇടയിലെ റെയില്‍വേ പാളത്തിലെ വെള്ളക്കെട്ട്; ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി

Capture

കനത്ത മഴയെ തുടര്‍ന്ന് വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിക്കും ഇടയിലെ റെയില്‍വേ പാളത്തിലെ വെള്ളക്കെട്ട്. ചില ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി. എറണാകുളം – കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16305) തൃശൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. തിരുനെല്‍വേലി – പാലക്കാട് പാലരുവി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16791) ആലുവ വരെ മാത്രമാണ് സര്‍വീസ് നടത്തുക. തിരുവനന്തപുരം – ഷൊര്‍ണൂര്‍ വേണാട് എക്പ്രസ് (ട്രെയിന്‍ നമ്പര്‍ 16302) ചാലക്കുടിയില്‍ സര്‍വീസ് അവസാനിപ്പിക്കും.

Share this Article

Leave a Comment