ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതിന് പിന്നാലെ പാര്‍ലമെന്റ് പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു. 2024 ജനുവരിയിലെ തിരഞ്ഞെടുപ്പിന് ശേഷം രൂപീകരിച്ച പാര്‍ലമെന്റ് പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചു ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്‍ പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ ബംഗ്ലാദേശില്‍ നിന്ന് പുറപ്പെട്ട ഷെയ്ഖ് ഹസീനയുടെ വിമാനം ഡല്‍ഹിക്ക് സമീപമുള്ള ഹിന്‍ഡണ്‍ എയര്‍ബേസില്‍ ലാന്‍ഡ് ചെയ്തു. ഇപ്പോള്‍ എയര്‍ബേസിലെ ഒരു സുരക്ഷിത ഭവനത്തിലാണ് ഷെയ്ഖ് ഹസീന. ഭാവി നടപടി തീരുമാനിക്കുന്നത് വരെ അവിടെ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
ഇതിനിടെ ബംഗ്ലാദേശിലെ സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സുരക്ഷാകാര്യ സമിതി യോ?ഗം ചേര്‍ന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍, ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.