Newsperseconds.com

‘ടോയ്ലറ്റില്‍ നിന്ന് വരുമ്പോള്‍ പുറകില്‍ നിന്ന് കെട്ടിപ്പിടിച്ചു’; ജയസൂര്യക്കെതിരെ വെളിപ്പെടുത്തലുമായി നടി; അമ്മയിലെ അംഗത്വം നിഷേധിച്ചത് നടന്‍ മുകേഷ്

Untitled 1

കൊച്ചി: നടന്‍ ജയസൂര്യക്കും മുകേഷിനുമെതിരെ ഗുരുതര വെളിപ്പെടുത്തലുമായി നടി മിനു മുനീര്‍. ഏഴു പേര്‍ ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്ന് നടി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. തന്റെ ആദ്യ ചിത്രമായ ദേ ഇങ്ങോട്ട് നോക്കിയേ എന്ന സിനിമയുടെ സെറ്റില്‍വച്ചാണ് ദുരനുഭവം ഉണ്ടായത്. ടോയ്ലറ്റില്‍ നിന്ന് വരുമ്പോള്‍ പുറകില്‍ നിന്ന് വന്ന് കെട്ടിപ്പിടിച്ച് ചുണ്ടില്‍ ചുംബിക്കുകയായിരുന്നു. അവിടെനിന്ന് പെട്ടെന്ന് ഓടിപ്പോകുയായിരുന്നു. പിന്നാലെ വന്ന് ജയസൂര്യ തന്നോട് മോശമായി സംസാരിച്ചു. താല്‍പര്യമുണ്ടെങ്കില്‍ കൊച്ചിയിലെ തന്റെ ഫ്‌ലാറ്റിലേക്ക് വരാമെന്നും ജയസൂര്യ പറഞ്ഞുവെന്നാണ് മിനു പറഞ്ഞത്. ശാരീരിക മാനസ്സിക പ്രശ്‌നങ്ങള്‍ സഹിക്കാനാകാതെ വന്നതോടെ മലയാള സിനിമയില്‍ നിന്ന് തന്നെ വിട്ടുപോകേണ്ടി വന്നു. പിന്നീട് ചെന്നൈയിലേക്ക് മാറേണ്ടി വന്നെന്നും അവര്‍ പറഞ്ഞു.

അതേ സമയം, കിടക്ക പങ്കിട്ടാലേ അമ്മയില്‍ അംഗത്വം തരികയുള്ളുവെന്ന് നടന്‍ മുകേഷ് പറഞ്ഞതായി നടി പറഞ്ഞു. പല സന്ദര്‍ഭങ്ങളിലായാണ് പീഡനം നേരിട്ടത്. ലൊക്കേഷനില്‍ വച്ചാണ് ദുരനുഭവങ്ങളുണ്ടായത്. മുകേഷ് സെറ്റില്‍ വച്ച് മോശമായ രീതിയില്‍ സംസാരിച്ചു. ഇന്നസെന്റിനോട് പരാതി പറഞ്ഞപ്പോള്‍ അമ്മയില്‍ ചേരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അമ്മയില്‍ ചേരാന്‍ ശ്രമിച്ചപ്പോള്‍ മുകേഷ് അടങ്ങിയ സംഘം തടഞ്ഞു. താന്‍ അറിയാതെ നുഴഞ്ഞ് അമ്മയില്‍ കയറാമെന്ന് വിചാരിച്ചല്ലേ എന്ന് ചോദിച്ച മുകേഷ് താന്‍ അറിയാതെ ഒന്നും മലയാള സിനിമയില്‍ നടക്കില്ലെന്നും പറഞ്ഞു. പിന്നീട് അമ്മയിലെ കമ്മറ്റി മെമ്പേഴ്‌സിന് തന്നെ അറിയില്ലെന്നാണ് ലഭിച്ച മറുപടി. മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു എന്നിവരടങ്ങുന്ന സംഘമാണ് അക്കാര്യം അറിയിച്ചത്.

 

 

 

 

Share this Article

Leave a Comment