Newsperseconds.com

തൃശൂര്‍ – ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂര്‍ റൂട്ടിലെ സ്വകാര്യ ബസ് സമരം മാറ്റി വെച്ചു

Untitled 1

തൃശൂര്‍: തൃശൂര്‍ – ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂര്‍ റൂട്ടിലെ സ്വകാര്യ ബസ് സമരം മാറ്റി വെച്ചു. വെള്ളിയാഴ്ച മുതല്‍ തുടങ്ങിയ അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവച്ചതായി ബസുടമസ്ഥ തൊഴിലാളി കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ എംഎസ് പ്രേംകുമാര്‍ അറിയിച്ചു. തൃശൂര്‍ – ഇരിങ്ങാലക്കുട – കൊടുങ്ങല്ലൂര്‍ റൂട്ടില്‍ കോണ്‍ക്രീറ്റിങ്ങിന്റെ പേരില്‍ റോഡുകള്‍ ഏകപക്ഷീയമായി അടച്ചുകെട്ടിയതില്‍ പ്രതിഷേധിച്ചായിരുന്നു ബസ് സര്‍വീസ് നിര്‍ത്തിവച്ചത്.

പൂച്ചൂണ്ണിപ്പാടം മുതല്‍ ഊരകം വരെയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് മുതല്‍ പൂതംകുളം വരെയും ഉള്ള സ്ഥലങ്ങളില്‍ റോഡ് പണി നടന്നുകൊണ്ടിരിക്കുന്നത് മൂലം ബസുകള്‍ വഴിതിരിഞ്ഞാണ് സര്‍വീസ് നടത്തിവരുന്നത്. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ജംഗഷനില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന പണി കോര്‍ഡിനേഷന്‍ കമ്മിറ്റിയുമായോ മറ്റു ബന്ധപ്പെട്ടവരുമായോ ചര്‍ച്ചകള്‍ നടത്താതെ റോഡ് ബ്ലോക്ക് ചെയ്ത് പണി തുടങ്ങുകയായിരുന്നു.

Share this Article

Leave a Comment