ആലപ്പുഴ: സെപ്റ്റംബര്‍ 28-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി ജലോത്സവത്തില്‍ പങ്കെടുക്കുന്ന വള്ളങ്ങള്‍ക്കുള്ള ബോണസ് വിതരണം 50 ശതമാനം പൂര്‍ത്തിയായി. ചുണ്ടന്‍ വള്ളങ്ങള്‍ക്ക് ഒരു ലക്ഷവും മറ്റു വള്ളങ്ങള്‍ക്ക് 25,000 രൂപയുമാണ് നല്‍കുന്നത്. വള്ളങ്ങള്‍ക്കുള്ള ജേഴ്‌സി, നമ്പര്‍ പ്ലേറ്റ്, ട്രാക്ക് ആന്‍ഡ് ഹീറ്റ്‌സ് എന്നിവയുടെ വിതരണവും റവന്യൂ ഡിവിഷന്‍ ഓഫീസില്‍ നടന്നു വരികയാണ്.
റോയല്‍ എന്‍ഫീല്‍ഡാണ് ഇത്തവണത്തെ ടൈറ്റില്‍ സ്‌പോണ്‍സര്‍.
ട്രാക്ക് ആന്‍ഡ് ഹീറ്റ്‌സ്, ചാറ്റിങ് ഡിവൈസ്, ഫിനിഷിംഗ് ഡിവൈസ് എന്നിവയുടെ ആദ്യ ഘട്ട പ്രവര്‍ത്തന പരിശോധന ഇന്ന് നടന്നു. നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുടെയും സെക്രട്ടറിയായ സബ് കളക്ടറുടെയും നേതൃത്വത്തില്‍ ഡിവൈസുകള്‍ വീണ്ടും നാളെ പരിശോധിക്കും.