Newsperseconds.com

നടന്‍ സിദ്ദിഖിന്റ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ്; സുഹൃത്തുക്കളുടെ വീടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് പരിശോധന; സുപ്രീംകോടതിയില്‍ നാളെ ഹര്‍ജി നല്‍കുമെന്ന് സൂചന

Untitled 1

കൊച്ചി: ലൈംഗികാതിക്രമ കേസില്‍ ഹൈക്കോടതി മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ നടന്‍ സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്. നാളെ ഹര്‍ജി നല്‍കിയേക്കുമെന്നാണ് സൂചന. സിദ്ദിഖിനെതിരെ പ്രത്യേക അന്വേഷണ സംഘം ലുക്ക്ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യവുമായി നടന്‍ സുപ്രീംകോടതിയിലേക്ക് എത്തുന്നത്. ഹര്‍ജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകര്‍ ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി സംസാരിച്ചതായാണ് വിവരം. അതിജീവിത പരാതി നല്‍കാന്‍ വൈകിയതടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരിക്കും ഹര്‍ജി നല്‍കുക.

അതേസമയം, സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം മുന്നോട്ട് പോവുകയാണ്. വിമാനത്താവളങ്ങളില്‍ ഉള്‍പ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലുകളും സിദ്ദിഖിന്റെ സുഹൃത്തുക്കളുടെ വീടുകളും കേന്ദ്രീകരിച്ച് പൊലീസ് പരിശോധന തുടരുകയാണ്.

Share this Article

Leave a Comment