Newsperseconds.com

ലൈംഗിക പീഡനക്കേസ്; മൂന്ന് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യല്‍; നടന്‍ ഇടവേള ബാബു അറസ്റ്റില്‍

Untitled 1

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍. മൂന്ന് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം ഇടവേള ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ജാമ്യത്തില്‍ വിട്ടയക്കും.

അമ്മ സംഘടനയില്‍ മെമ്പര്‍ഷിപ്പ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റിനോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നതുമടക്കം രണ്ട് പരാതികളാണ് ഇടവേള ബാബുവിനെതിരേ ഉള്ളത്. ഈ പരാതികളിന്മേല്‍ എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനും കോഴിക്കോട് നടക്കാവ് പോലീസുമാണ് ഇടവേള ബാബുവിനെതിരെ കേസെടുത്തത്.
കേസില്‍ നേരത്തെ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ഇടവേള ബാബുവിന് ജാമ്യം അനുവദിച്ചത്.

Share this Article

Leave a Comment