Newsperseconds.com

മുകേഷ് ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ പീഡന പരാതി നല്‍കിയ നടി പോക്‌സോ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

Untitled 1

നടനും എംഎല്‍എയുമായ മുകേഷ് ഉള്‍പ്പെടെ 7 പേര്‍ക്കെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ ആലുവ സ്വദേശിയായ നടി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതില്‍. ബന്ധുവായ യുവതി നല്‍കിയ പരാതിയില്‍ നടിക്കെതിരെ പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് നീക്കം.

ചെന്നൈയില്‍ ഓഡീഷന്‍ ഉണ്ടെന്ന് പറഞ്ഞ് കൊണ്ടുപോവുകയും പതിനാറാം വയസ്സില്‍ നിരവധി പേര്‍ക്ക് തന്നെ കാഴ്ച്ചവെച്ചെന്നുമാണ് പരാതി. പ്രായപൂര്‍ത്തിയാവും മുമ്പാണ് അതിക്രമം നടന്നതെന്നും യുവതി മൊഴി നല്‍കിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച പരാതി മൂവാറ്റുപുഴ പൊലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് ആലുവ സ്വദേശിനിയായ നടിക്കെതിരെ മൂവാറ്റുപുഴ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. മുകേഷിനെതിരെ പരാതി കൊടുത്ത സ്ത്രീ സെക്‌സ് മാഫിയയുടെ ആളാണെന്ന് കാണിച്ചായിരുന്നു യുവതി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നത്.

Share this Article

Leave a Comment