Newsperseconds.com

യുവനടിയെ പീഡിപ്പിച്ച കേസ്; ചോദ്യം ചെയ്യലിനായി നടന്‍ സിദ്ദിഖ് പൊലീസിന് മുന്നില്‍ ഹാജരായി

Untitled 1

തിരുവനന്തപുരം: യുവനടിയെ പീഡിപ്പിച്ചെന്ന കേസിലെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദിഖ് പൊലീസിന് മുന്നില്‍ ഹാജരായി. തിരുവന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. സിദ്ധീഖ് മകനോടൊപ്പമാണ് എത്തിയത്. നേരത്തെ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായി സിദ്ദിഖിന് പൊലീസിന് നോട്ടീസ് നല്‍കിയിരുന്നു.

സുപ്രീംകോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം അനുവദിച്ചതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ തയ്യാറാണെന്ന് സിദ്ദിഖ് പൊലീസിന് ഇ-മെയില്‍ അയച്ചിരുന്നു. ഇതിന് മറുപടിയായാണ് സിദ്ദിഖിനോട് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണറാണ് നോട്ടീസ് നല്‍കിയത്. സിദ്ദിഖിനെ ഇന്ന് ചോദ്യം ചെയ്ത ശേഷം വിട്ടയക്കും.സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ വച്ച് യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

Share this Article

Leave a Comment