കേരള സര്‍വകലാശാലാ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് വന്‍ വിജയം. സര്‍വകലാശാലാ പരിധിയിലുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ഭൂരിപക്ഷം കോളജ് യൂണിയനുകളും എസ്എഫ്ഐ നേടി. കണ്ണൂര്‍,കലിക്കറ്റ്, എംജി സര്‍വകലാശാലാ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പു വിജയത്തിന് പിന്നാലെയാണ് ഈ വിജയം. യൂണിവേഴ്സിറ്റി കൗണ്‍സിലര്‍മാരുടെ എണ്ണത്തിലും എസ്ഫ്ഐക്കാണ് മുന്‍ തൂക്കം. കെഎസ്‌യുവിന്റെ ല്‍ നിന്ന് യൂണിയനുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, സംസ്‌കൃത കോളജ്, ആര്‍ട്ട്സ് കോളജ്, വിമന്‍സ് കോളജ്, നാഷണല്‍, കൊല്ലം എസ്എന്‍, പുനലൂര്‍ എസ്എന്‍, വാഴച്ചല്‍ ഇമ്മാനുവല്‍, തോന്നക്കല്‍ എജെ, ഇക്ബാല്‍ കോളജ്, നഗരൂര്‍ ശ്രീശങ്കര, കുളത്തൂര്‍ കോളജ്, മാവേലിക്കര ബിഷപ്പ്മൂര്‍, ഹരിപ്പാട് ടികെഎം, ഇരമില്ലിക്കര അയ്യപ്പ കോളജ്, പന്തളം എന്‍എസ്എസ് തുടങ്ങി നിരവധി കോളജുകളില്‍ എല്ലാ സീറ്റുകളും എസ്എഫ് ഐ ഒറ്റക്ക് നേടി. എസ്എഫ്ഐക്ക് ചരിത്ര വിജയം സമ്മാനിച്ച വിദ്യാര്‍ഥികളെ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അഭിവാദ്യം ചെയ്തു.