Newsperseconds.com

ഉപതിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ പിന്തുണ പ്രിയങ്കാ ഗാന്ധിക്ക്; പി വി അന്‍വര്‍

Untitled 1

കല്‍പ്പറ്റ: വയനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്കാ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് ഡിഎംകെ. സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്നും ഡിഎംകെയുടെ പിന്തുണ പ്രിയങ്കാ ഗാന്ധിക്ക് ആണെന്നും നിലപാട് വ്യക്തമാക്കി നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. പ്രിയങ്കയെ പിന്തുണയ്ക്കുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അന്‍വര്‍ പിന്തുണ അറിയിച്ചത്.

‘വയനാട് പാര്‍ലമെന്റ് നിയോജക മണ്ഡലത്തില്‍ മത്സരിക്കുന്ന പ്രിയങ്കാ ഗാന്ധിക്ക് ഡിഎംകെ നിരുപാധികമായ പിന്തുണ പ്രഖ്യാപിക്കുന്നു. രാജ്യം ഭരിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ എവിടെയൊക്കെ പോരാട്ടം നടക്കുന്നുണ്ടോ അവിടെയൊക്കെ അവര്‍ക്കെതിരായി നില്‍ക്കുന്നവരോടൊപ്പം നില്‍ക്കുക എന്നതായിരിക്കും എല്ലാ ജനാധിപത്യ വിശ്വാസികളുടേയും നിലപാട്. അതില്‍ നിന്നും വേറിട്ടൊരു നിലപാട് ഡി എം കെയ്ക്കും ഇല്ല. അതുകൊണ്ടുതന്നെ ഈ ഉപതിരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ പിന്തുണ പ്രിയങ്കാ ഗാന്ധിക്കായിരിക്കുമെന്നു പറയുന്നതില്‍ അഭിമാനമുണ്ട്’, അദ്ദേഹം പറഞ്ഞു.

 

Share this Article

Leave a Comment