കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ലക്ഷകണക്കിന് രൂപയുടെ പക്ഷിവേട്ട. വേഴാമ്പലുകള്‍ ഉള്‍പ്പെടെ അപൂര്‍വയിനത്തില്‍പെട്ട പക്ഷികളുമായി രണ്ടുപേര്‍ പിടിയിലായി. തിരുവനന്തപുരം സ്വദേശികളായ ബിന്ദു, ശരത് എന്നിവരാണ് പിടിയിലായത്. 25000 മുതല്‍ 2 ലക്ഷം രൂപ വരെ വില വരുന്ന പക്ഷികളെയാണ് അനധികൃതമായി കൊണ്ടുവന്നത്.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. വിദേശത്ത് നിന്ന് എത്തിയ യാത്രക്കാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. ബാഗുകള്‍ പരിശോധിക്കാന്‍ എടുത്തപ്പോള്‍ ബാഗിനുള്ളില്‍ നിന്ന് ചിറകടി ശബ്ദം കേള്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ തുറന്നുനോക്കി. ഇതോടെ അപൂര്‍വയിനത്തില്‍പ്പെട്ട നിരവധി പക്ഷികളെയാണ് ബാഗിനുള്ളില്‍ നിന്ന് കണ്ടെടുത്തത്.