Newsperseconds.com

കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു; ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചു

Untitled 1

കോഴിക്കോട്: കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചു. ജലനിരപ്പ് 755.70 മീറ്ററായി ഉയര്‍ന്നതോടെയാണ് ബ്ലൂ അലര്‍ട്ട് പുറപ്പെടുവിച്ചത്. വടക്കന്‍ ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

കെഎസ്ഇബിയുടെ കീഴിലുള്ള കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം അണക്കെട്ട്. ജലനിരപ്പ് 2485.20 അടിയില്‍ എത്തിയാല്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. ഡാം ഷട്ടര്‍ തുറന്നാല്‍ കരിയാത്തുംപാറ പുഴയിലും പെരുവണ്ണാമൂഴി അണക്കെട്ടിലും ജലനിരപ്പ് വര്‍ധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Share this Article

Leave a Comment