Newsperseconds.com

കളര്‍കോട് വാഹനാപകടം അത്യന്തം വേദനാജനകമെന്ന് മുഖ്യമന്ത്രി; സംഭവത്തില്‍ പ്രതികരണവുമായി ബസ് ഡ്രൈവര്‍

Untitled 1

ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ മരണപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ജീവനെടുത്ത സംഭവം അത്യന്തം വേദനാജനകമാണെന്നും മരിച്ചവരുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ആലപ്പുഴ ഗവ. മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം പാലാ സ്വദേശി ദേവാനന്ദന്‍, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ് എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.

ഇന്നലെ രാത്രി 9 മണിയോടെയാണ് കളര്‍കോട് വെച്ച് അപകടം നടന്നത്. കാര്‍ ഓവര്‍ടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമായത്. സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറും കണ്ടക്ടറും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കാര്‍ ഓവര്‍ടേക്ക് ചെയ്ത് വരുന്നത് കണ്ടപ്പോല്‍ തന്നെ ബസ്സിന്റെ വേഗത കുറച്ചിരുന്നു. എന്നാല്‍ കാര്‍ ബസിലേക്ക് ഇടച്ചുകയറുകയായിരുന്നുവെന്ന് ഡ്രൈവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇടത്തേക്ക് തിരിച്ച് ബ്രേക്കിടാന്‍ ശ്രമിച്ചെങ്കിലും സെക്കന്റുകള്‍ കൊണ്ടാണ് കാര്‍ ഇടിച്ചു കയറിയതെന്നും ഡ്രൈവര്‍ പറഞ്ഞു.

Share this Article

Leave a Comment