Newsperseconds.com

കിടക്കയില്‍ മൂത്രമൊഴിച്ച രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച് കൊടുംക്രൂരത; ശിശുക്ഷേമ സമിതിയിലെ മൂന്ന് ആയമാര്‍ അറസ്റ്റില്‍

Untitled 1

തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ കിടക്കയില്‍ മൂത്രമൊഴിച്ച
രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ച് കൊടുംക്രൂരത. കിടക്കയില്‍ മൂത്രമൊഴിച്ചതിന്റെ പേരില്‍ കുട്ടിയെ നോക്കുന്ന ആയമാര്‍ ആണ് കണ്ണില്ലാത്ത ക്രൂരത ചെയ്തത്. സംഭവത്തില്‍ മൂന്ന് ആയമാരെ തിരുവനന്തപുരം മ്യൂസിയം പൊലിസ് അറസ്റ്റ് ചെയ്തു. അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. മൂന്നു പേര്‍ക്കും എതിരെ പോക്‌സോ ചുമത്തി. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി അരുണ്‍ ഗോപിയുടെ പരാതിയിലാണ് നടപടി.

കുഞ്ഞിനെ കുളിപ്പിക്കുമ്പോഴാണ് മുറിവ് ശ്രദ്ധയില്‍പ്പെട്ടത്. ഭയപ്പെടുത്തുന്ന വാര്‍ത്തകള്‍ നല്‍കരുത്. കര്‍ക്കശമായ നടപടിയിലേക്ക് പോകും. ചെറിയ വീഴ്ച്ചകള്‍ പോലും ഉണ്ടാകാന്‍ പാടില്ലെന്നതുകൊണ്ടാണ് നടപടികളിലേക്ക് കടന്നതെന്ന് അരുണ്‍ മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഷങ്ങളായി കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന അജിതയാണ് കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവേല്‍പ്പിച്ചത്. മറ്റു രണ്ടുപേരും ഇക്കാര്യം മറച്ചുവച്ചതിനാണ് കേസ്. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചുവച്ചതിനും ആണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അച്ഛനും അമ്മയും നഷ്ടപ്പെട്ട രണ്ട് വയസ്സുകാരിയെയാണ് ആയമാര്‍ ഉപദ്രവിച്ചത്.

Share this Article

Leave a Comment