കാഞ്ഞങ്ങാട്: വീട്ടുവരാന്തയില്‍ സൂക്ഷിച്ച 130 കിലോ ചന്ദനമുട്ടികള്‍ പിടികൂടി. കാസര്‍കോട് ഫോറെസ്റ്റ് ഫ്‌ലയിങ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ചന്ദനമുട്ടികളും കടത്താനുപയോഗിച്ച രണ്ട് വാഹനങ്ങളും പിടിച്ചെടുത്തത്.
മൂന്നാം മൈല്‍ പൂതങ്ങാനം പ്രസാദിന്റെ വീട്ടില്‍ നിന്നും 5 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 130 കിലോ ചന്ദന മുട്ടികളാണ് പിടിച്ചെടുത്തത്. കൂട്ടാളിയായ മൂന്നാം മൈലിലെ ഷിബു രാജിനെയും പിടികൂടി. ഫോറെസ്റ്റ് ഫ്‌ലയിങ് സ്‌ക്വാഡ് റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ വി രതീശന്‍, കാഞ്ഞങ്ങാട് റേഞ്ച് ഫോറെസ്റ്റ് ഓഫീസര്‍ കെ രാഹുല്‍, സെക്ഷന്‍ ഫോറെസ്റ്റ് ഓഫീസര്‍, എം ചന്ദ്രന്‍, ബീറ്റ് ഫോറെസ്റ്റ് ഓഫീസര്‍മാരായ ടി എം സിനി, ധനജ്ഞയന്‍, എം എന്‍ സുജിത്, ഡ്രൈവര്‍മരായ പ്രദീപ്, റെനീഷ്, വിജേഷ് കുമാര്‍ എന്നിവര്‍ ഓപ്പറേഷന്‍ സംഘത്തില്‍ ഉണ്ടായിരുന്നു.