രാജ്ഭവനിലെ അതിഥി സൽക്കാര ചെലവുകളടക്കം വർധന ആവശ്യപ്പെട്ട് ഗവർണർ. വർഷം 2.60 കോടി രൂപ ആവശ്യപ്പെടും. സർക്കാർ ധൂർത്തെന്ന ആരോപണത്തിന് പിന്നാലെയാണ് രാജ് ഭവന്റെ ചിലവുകൾക്ക് അധിക പണം ഗവർണർ ആവശ്യപ്പെടുന്നത്. അതിഥിസൽക്കാര ചെലവുകളിൽ 36 ശതമാനം വർധനവും വിനോദചെലവുകൾ 36 ഇരട്ടി, ടൂർ ചെലവുകളിൽ ആറര ഇരട്ടി എന്നിങ്ങനെയുള്ള വർധനവാണ് ഗവർണർ ആവശ്യപ്പെട്ടിട്ടുള്ളത്.
ഗവർണേഴ്‌സ് അലവൻസസ് ആൻഡ് പ്രിവിലേജ് റൂൾസ് പ്രകാരം ഈ ചെവുകൾക്ക് നൽകേണ്ടത് പരമാവധി 32 ലക്ഷമാണ്. എന്നാൽ വർഷം 2.60 കോടി രൂപ നൽകണമെന്നാണ് ഗവർണറുടെ ആവശ്യം.
കഴിഞ്ഞ ദിവസം ഗവർണർ ചെലവഴിക്കുന്ന യ്തുഡ്കയുടെ വിവരങ്ങൾ പുറത്തുവന്നിരുന്നു. 2022-23 ബജറ്റിൽ വകയിരുത്തിയത് 12.7 കോടി രൂപ, എന്നാല്‍ സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയത് 13.2 കോടി. 2023- 24 സാമ്പത്തിക വർഷം പകുതി പിന്നിടുമ്പോൾ ഗവർണർ വാങ്ങിയത് 6.7 കോടി രൂപയാണ്.