Newsperseconds.com

140 നിയമസഭാ മണ്ഡലങ്ങളിലൂടെ മുഖ്യമന്ത്രിയും മന്ത്രിമാരും; നവകേരള സദസ്സിന് നാളെ തുടക്കം കുറിക്കും

തിരുവനന്തപുരം: നവകേരളസദസ്സിന്റെ ഭാഗമായി ജനങ്ങളുമായി സംവദിക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലേക്ക് എത്തുന്നു. 140 നിയമസഭാ മണ്ഡലങ്ങളിലൂടെ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സിന് നാളെ തുടക്കം കുറിക്കും. നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെ സംസ്ഥാനത്തുടനീളം പര്യടനം നടത്തി പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കുകയാണ് കേരള സര്‍ക്കാര്‍. കേരളീയത്തിന്റെയും മറ്റു ചില പരിപാടികളുടേയും ധൂര്‍ത്തടക്കമ്മുള്ള ആക്ഷേപങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രിയുടേയും സംഘത്തിന്റെയും യാത്ര നടക്കുന്നത്. ധൂര്‍ത്ത് ആരോപിച്ച് പ്രതിപക്ഷം ബഹിഷ്‌കരിക്കും. സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പ്രചാരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

നവംബര്‍ 18,19 തീയതികളില്‍ കാസര്‍കോട് ജില്ലയിലാണ് നവകേരള സദസ്സ് ആരംഭിക്കുക. 19 ഞായറാഴ്ച കാസര്‍ക്കോട്ടെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രവൃത്തി ദിവസമായിരിക്കും. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അതാത് നിയോജക മണ്ഡലങ്ങളിലെ നവ കേരള സദസ്സില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ അറിയിച്ചിരുന്നു.

 

Share this Article

Leave a Comment