ക്ഷേമ പെൻഷൻ കിട്ടാത്തതിനെ തുടർന്നു ഭിക്ഷ യാചിക്കാൻ ഇറങ്ങിയ മറിയക്കുട്ടിക്ക് പെൻഷൻ ലഭിച്ചു. ഒരു മാസത്തെ പെൻഷൻ തുകയാണ് ലഭിച്ചത്. അടിമാലി സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിലെത്തി തുക നൽകി. മറിയക്കുട്ടിക്കെതിരെ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചതിന് സിപിഐഎം മുഖപത്രത്തിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകുന്നതുവരെ എത്തി നിൽക്കെയാണ് രു മാസത്തെ പെൻഷൻ തുക ലഭ്യമാക്കിയത്.
പെൻഷൻ തുക കിട്ടിയതിന് പിന്നാലെ പൊതു ജനങ്ങൾക്കായിട്ടാണ് ഭിക്ഷ യാചിക്കാൻ ഇറങ്ങിത്തിരിച്ചതെന്നും . എല്ലാവർക്കും പെൻഷൻ കിട്ടണമെന്നും.ഈ കളിയൊന്നും എന്റെ അടുത്തു നടക്കുകേല എന്നും എൾപത്തിയേഴുകാരിയായ മറിയക്കുട്ടി പ്രതികരിച്ചു. ഈ കാശുകൊണ്ട് രണ്ടു കിലോ ഇറച്ചി മേടിക്കണം, രണ്ടു കിലോ അരി മേടിക്കണം, അത് ഇത്രനാളും മുടങ്ങിക്കിടക്കുകയായിരുന്നു. ചായ കുടിച്ച കാശു കൊടുക്കണമെന്നും മറിയക്കുട്ടി പറയുന്നു.