കണ്ണൂര്‍: നവകേരള സദസില്‍ പങ്കെടുക്കാത്ത ഇരുപതോളം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിച്ചതായി ആരോപണം. കണ്ണൂര്‍ പടിയൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡിലാണ് സംഭവം. മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് പടിയൂര്‍ പഞ്ചായത്ത്.
എന്നാല്‍, ആരോപണം നിഷേധിച്ച് പഞ്ചായത്ത് രംഗത്ത് വന്നു. പ്രൊജക്ട് മീറ്റിംഗില്‍ പങ്കെടുക്കാത്തതിനാലാണ് ഒഴിവാക്കിയതെന്നും നവകേരള സദസുമായി യാതൊരു വിധ ബന്ധവുമില്ലെന്നും പഞ്ചായത്ത് വ്യക്തമാക്കി.