Newsperseconds.com

വാക്കുതര്‍ക്കത്തിനിടെ കേരള കോണ്‍ഗ്രസ് എം നേതാവ് യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ചു

Capture

മരണവീട്ടില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ കേരള കോണ്‍ഗ്രസ് എം നേതാവ് യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ചു. ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ഫ്രിജോ ഫ്രാന്‍സിസിനാണ് കുത്തേറ്റത്. ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായതിനെ തുടര്‍ന്നാണ് കത്തിക്കുത്ത് നടന്നത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും കേരള കോണ്‍ഗ്രസ് എം സംസ്ഥാന കമ്മിറ്റി അംഗവുമായ ജിന്‍സണ്‍ പൗവ്വത്താണ് കുത്തിയത്. വാക്കുതര്‍ക്കത്തിനിടെ കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഫ്രിജിന്റെ വയറില്‍ ജിന്‍സണ്‍ കുത്തുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ജിന്‍സനെ കസ്റ്റഡിയിലെടുത്തു.

Share this Article

Leave a Comment