Newsperseconds.com

കുസാറ്റ് ടെക് ഫെസ്റ്റ് അപകടം; സംഭവത്തിന്റെ നടുക്കം മാറാതെ വിദ്യാര്‍ത്ഥികള്‍

Capture

കൊച്ചി: കുസാറ്റില്‍ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേര്‍ മരിച്ചു. ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് കുഴഞ്ഞുവീണാണ് ഭൂരിഭാഗം പേര്‍ക്കും പരിക്കേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. 46 പേര്‍ക്കാണ് പരിക്കേറ്റത്.

ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായ ഇന്ന് പ്രശസ്ത ഗായിക ധ്വനി ബാനുഷലിയുടെ ഗാനമേള നടന്നുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. പരിപാടി നടന്ന ഓഡിറ്റോറിയത്തില്‍ നിരവധി വിദ്യാര്‍ത്ഥികളുണ്ടായിരുന്നു. നൃത്തം ചെയ്ത് ആഘോഷമായി വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ പരിപാടി ആസ്വദിക്കുന്നതിനിടെ മഴ പെയ്യുകയായിരുന്നു. തുടര്‍ന്ന് പുറത്തു നിന്ന കാണികള്‍ അടക്കം ഉള്ളിലേക്ക് ഇരച്ചു കയറുകയായിരുന്നു. പിന്നീട് വലിയ തിക്കും തിരക്കും അനുഭവപ്പെട്ടു. ചില കുട്ടികള്‍ നിലത്ത് വീഴുകയായിരുന്നു. നിലത്ത് വീണ പലര്‍ക്കും ചവിട്ടേറ്റു. പരിക്കേറ്റവരെ തൊട്ടടുത്ത കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നാല് പേര്‍ മരിച്ചെന്നാണ് ലഭിക്കുന്ന വിവരം. പരിക്കേറ്റവരെല്ലാം വിദ്യാര്‍ത്ഥികളാണെന്നാണ് കരുതുന്നത്.

Share this Article

Leave a Comment