Newsperseconds.com

വിഴിഞ്ഞം തുറമുഖത്തേക്ക് മൂന്നാമത്തെ കപ്പൽ; ഷെൻഹുവ-24 ഇന്ന് എത്തും

Untitled Design (48)

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് ഷെൻഹുവ-24 ഇന്ന് എത്തും. വിഴിഞ്ഞത്ത് എത്തുന്ന മൂന്നാമത്തെ ചരക്കു കപ്പലാണ് ഷെൻഹുവ-24. പുറംകടലിൽ നങ്കൂരമിട്ട കപ്പൽ രാവിലെ ബെർത്തിലേക്ക് അടുപ്പിക്കും.

നവംബർ 10നാണ് 6 യാർഡ് ക്രെയിനുകളുമായി ഷെൻഹുവ-24 ചൈനയിൽ നിന്ന് വിഴിഞ്ഞത്തേക്ക് യാത്ര തിരിച്ചത്. അടുത്തമാസം 15ഓടെ നാലാമത്തെ കപ്പൽ തീരത്ത് എത്തും. 32 ക്രെയിനുകളാണ് ആദ്യ ഘട്ടത്തിൽ തുറമുഖത്തിന് ആവശ്യം വരുന്നത്.

Share this Article

Leave a Comment