Newsperseconds.com

കുസാറ്റ് ദുരന്തത്തില്‍ വൈസ് ചാന്‍സിലറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി

Capture

കൊച്ചി: കുസാറ്റ് ടെക്ക് ഫെസ്റ്റ് ദുരന്തത്തില്‍ സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ചവരുത്തിയെന്നാരോപിച്ച് കുസാറ്റ് വൈസ് ചാന്‍സിലറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി. യൂണിവേഴ്‌സിറ്റി ക്യാമ്പസുകളില്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഹൈക്കോടതി ഉത്തരവ്
വൈസ് ചാന്‍സിലര്‍ ഡോ. പിജി ശങ്കരന്‍ പാലിച്ചില്ലെന്നും അടിയന്തരമായി നീക്കം ചെയ്യണമെന്നുമെന്നുമാണ് പരാതിയില്‍ പറഞ്ഞിട്ടുള്ളത്. സേവ് യൂനിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി നല്‍കിയത്.

Share this Article

Leave a Comment