കൊല്ലം; പാരിപ്പള്ളിയിലും പള്ളിക്കലിലും പോലീസ് പരിശോധന. സംസ്ഥാനത്തൊട്ടാകെ പോലീസ് വ്യാപക തിരച്ചില്‍ തുടരുകയാണ്. ശ്രീക്കാര്യം പോലീസ് കസ്റ്റഡിയിലെടുത്ത മൂന്നു പേരെയും വിട്ടയച്ചേക്കുമെന്നാണ് പോലീസ് അറിയിച്ചത്. കസ്റ്റഡിയിലെടുത്തവര്‍ക്ക് കേസുമായി നേരിട്ട് ബന്ധമില്ല എന്നാണ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്നലെ പാരിപള്ളി ഭാഗത്ത് ഓട്ടോയിലാണ് ഇവര്‍ സഞ്ചരിച്ചത് എന്നാണ് സംശയിക്കുന്നത്. ഓട്ടോയുടെ നമ്പര്‍ അടക്കം പോലീസ് അന്വേഷിച്ചു വരികയാണ്.
ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തിന് തൊട്ടുമുന്നിലുള്ള കാര്‍ വാഷിംഗ് സെന്ററിന്റെ ഉടമ പ്രതീഷിനെ ശ്രീകാര്യം പൊലീസ് ചോദ്യം ചെയ്തിരുന്നു. കുട്ടിയെ തട്ടിക്കൊണ്ട് പോയ പ്രതികളെ സഹായിച്ചതായി സംശയം തോന്നിയതിനാലാണ് ചോദ്യ ചെയ്തത്.