കോഴിക്കോട്: താമരശേരി ഒന്‍പതാം വളവിന് താഴെ കടുവയിറങ്ങി. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ലോറി ഡ്രൈവര്‍ കടുവയെ റോഡില്‍ കണ്ടത്. ഉടനെ തന്നെ പോലീസില്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് ഹൈവേ പോലീസ് സ്ഥലത്തെത്തി ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും പോലീസ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വയനാട് ലക്കിടി അതിര്‍ത്തിയോടുള്ള ഭാഗമായതിനാല്‍ കടുവ എത്തിയത് ഇവിടെ നിന്നായിരിക്കും എന്നാണ് പോലീസ് നിഗമനം. കടുവ ചുരത്തിന്റെ മറ്റേതെങ്കിലും ഭാഗത്ത് ഉണ്ടാകുമോ എന്ന സംശയം നില നില്‍ക്കുന്നതിനാല്‍ കടുത്ത ജാഗ്രതയാണ് രാത്രിയില്‍ ഉള്‍പ്പെടെ ചുരത്തിലൂടെ പോകുന്ന യാത്രക്കാര്‍ക്ക് നല്‍കിയത്.