പത്തനംതിട്ട: ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശി രാംകുമാര്‍ (43) ആണ് മരിച്ചത്. മുറിയില്‍ കുഴഞ്ഞു വീണു കിടന്ന രാംകുമാറിനെ ഉടനെ തന്നെ സന്നിധാനം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തെതുടര്‍ന്ന് ശബരിമല നട തുറക്കാന്‍ ഇന്ന് 20 മിനുട്ടോളം വൈകി. സന്നിധാനത്ത് ഇന്നും വന്‍ ഭക്തജന തിരക്കാണ്. 20 മിനിറ്റിന് ശേഷം ശുദ്ധികലശത്തിനുശേഷമാണ് നട തുറന്നത്.