കോഴിക്കോട്: കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജില് കെഎസ്യു പ്രവര്ത്തകനെ വളഞ്ഞിട്ട് അക്രമിച്ച സംഭവത്തില് പോലീസ് കേസെടുത്തു. 6 എസ്എഫ്ഐ പ്രവര്ത്തകര്ക്കെതിരെയാണ് ചേവായൂര് പൊലീസാണ് കേസെടുത്തത്. ഇന്നലെയാണ് ക്ലാസ് നടക്കുന്നതിനിടെ സഞ്ജയ് എന്ന വിദ്യാര്ത്ഥിയെ വിളിച്ച് ഇറക്കി എസ് എഫ് ഐ പ്രവര്ത്തകര് അതി ക്രൂരമായി മര്ദ്ദിച്ചത്.
വധശ്രമം, സംഘം ചേര്ന്ന് മര്ദ്ദിക്കല് തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള് ചുമത്തിയാണ് കേസ്. ശ്യാം കാര്ത്തിക്ക്, റിത്തിക്ക്, അബിന് രാജ്, ഇനോഷ്, ഇസ്മായില്, യോഗേഷ് എന്നിവര്ക്കെതിരെയാണ് കേസെടുത്തത്. അതേസമയം, അക്രമിക്കുന്ന വീഡിയോ സോഷ്യല് മീഡിയയില് പ്രചരിച്ചിട്ടും പോലീസ് കേസെടുക്കാന് വൈകി എന്നതില് കെഎസ് യു പ്രതിഷേധമറിയിച്ചിരുന്നു.