Newsperseconds.com

സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ ഇതിവൃത്തമാക്കി അറബിക് സംഘഗാനം; സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി ചക്കാലക്കല്‍ ഹൈസ്‌കൂള്‍

I

കോഴിക്കോട്: റവന്യൂ ജില്ലാ കലോത്സവത്തിലെ അറബിക് സംഘഗാന മത്സരത്തില്‍ ചക്കാലക്കല്‍ ഹൈസ്‌കൂള്‍ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടി. കുട്ടികള്‍ക്ക് നേരെയുള്ള പീഡനവും സ്ത്രീകള്‍ക്കെതിരെയുള്ള കയ്യേറ്റവും ഇതിവൃത്തമാക്കിക്കൊണ്ട് പ്രമുഖ ഗാന രചയിതാവ് നസീര്‍ മാസ്റ്റര്‍ ചെറുവാടിയാണ് ഗാനം രചിച്ചത്.

യുദ്ധങ്ങളുടെയും അതിക്രമങ്ങളുടെയും പ്രഥമ ഇരകള്‍ സ്ത്രീകളും കുട്ടികളുമാണെന്ന യാഥാര്‍ത്ഥ്യം ഭരണാധികളുടെയും ലോകത്തിന്റെയും മുന്നില്‍ തീക്ഷണമായി കവി വരച്ചു കാണിക്കുന്നു. പ്രശസ്ത സംഗീത സംവിധായകന്‍ കെ വി അബൂട്ടിയാണ് ഗാനത്തിന് സംഗീതം നല്‍കിയത്.

Share this Article

Leave a Comment