Newsperseconds.com

ഷഹാനയോട് സ്ത്രീധനം നിരന്തരമായി ആവശ്യപ്പെട്ടു; പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

Capture

തിരുവനന്തപുരം: ഡോക്ടര്‍ ഷഹാനയെ സ്ത്രീധനം നിരന്തരമായി ആവശ്യപ്പെട്ട് റുവൈസ് മാനസികമായി ബുദ്ധിമുട്ടിച്ചെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു. ആത്മഹത്യ കുറിപ്പില്‍ റുവൈസിന്റെ പേര് വ്യക്തമാക്കിയിട്ടുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

റുവൈസിന്റെ ലക്ഷ്യം വിവാഹ വാഗ്ദാനം നല്‍കി ജീവിതം നശിപ്പിക്കുക എന്നതായിരുന്നുവെന്നും കാശിനോടും സ്വത്തിനോടുമുളള മോഹം കാരണം ഇന്ന് അവസാനിക്കാന്‍ പോകുന്നത് എന്റെ ജീവിതമാണെന്നും കത്തിലുണ്ട്. പ്രതിയുടെ പ്രവൃത്തി അപരിഷ്‌കൃതവും നീചവുമെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
14 ദിവസത്തേക്കാണ് റുവൈസിനെ റിമാന്‍ഡ് ചെയ്തത്. ഈ മാസം 21വരെയാണ് റിമാന്‍ഡ് കാലാവധി.

Share this Article

Leave a Comment