കാസര്‍കോട്: ജില്ലാ സ്കൂള്‍ കലോത്സവം പ്രമാണിച്ച് കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷനാണ് അവധി പ്രഖ്യാപിച്ചുള്ള ഉത്തരവ് ഇറക്കിയത്.
കാസര്‍കോട് വിദ്യാഭ്യാസ ജില്ലക്ക് കീഴിലുള്ള സ്കൂളുകള്‍ക്കായിരിക്കും അവധിയെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് എജ്യുക്കേഷന്‍ അറിയിച്ചിട്ടുണ്ട്.
നവകേരള സദസ് പ്രമാണിച്ച് നാളെ എറണാകുളം ജില്ലയിലും വിവിധ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, വൈപ്പിന്‍, കൊച്ചി, കളമശേരി മണ്ഡലങ്ങളിലെ സ്കൂളുകള്‍ക്കാണ് നാളെ അവധിയുള്ളത്.