കോട്ടയം: അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ പതിനായിരങ്ങളെത്തി. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ് കാനത്തെ വീട്ടില്‍ എത്തിയത്. പുലര്‍ച്ചെ ഒന്നിന് കോട്ടയം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിനുശേഷമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. രാവിലെ 11 മണിക്ക് കോട്ടയം വാഴൂര്‍ കാനത്തെ വീട്ടു വളപ്പില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും.
ഇന്നലെ തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപയാത്രയില്‍ പതിനായിരങ്ങളാണ് അണിചേര്‍ന്നത്. പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒന്നു കാണാന്‍ ഏറെ വൈകിയും ആളുകള്‍ റോഡരികില്‍ കാത്തു നിന്നു. മുതിര്‍ന്ന നേതാക്കളും പാര്‍ട്ടിപ്രവര്‍ത്തകരുമടക്കം കാനത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു.