തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്യാംപസുകളിലേക്ക് വിലക്ക് ഏര്‍പ്പെടുത്തിയ എസ്എഫ്ഐ വെല്ലുവിളി ഏറ്റെടുത്ത് ഗവര്‍ണര്‍. ഈ മാസം 16 മുതല്‍ 18 വരെ കോഴിക്കോട്ടെ പരിപാടിക്കെത്തുന്ന ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വ്വകലാശാല ഗസ്റ്റ്ഹൗസിലാണ് താമസിക്കുകയെന്ന് അറിയിച്ചു.
12 ന് കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് ഗവര്‍ണര്‍ എത്തുന്നത്. ഡല്‍ഹിയില്‍ നിന്നും ഗവര്‍ണര്‍ നേരിട്ട് കോഴിക്കോട്ടേക്ക് ആണ് എത്തുക. ശേഷം 16 ന് രാത്രി സര്‍വ്വകലാശാല ഗസ്റ്റ്ഹൗസിലെത്തും.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ഗവര്‍ണര്‍ക്കെതിരെ നടത്തിയ വെല്ലുവിളി ഗവര്‍ണറെ കൂടുതല്‍ രോഷാകുലന്‍ ആക്കിയിരിക്കുകയാണ്. കരിങ്കൊടി കാണിച്ച സംഭവത്തില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ഗവര്‍ണര്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. ഗവര്‍ണക്കെതിരെ കരിങ്കൊടി കാട്ടിയ സംഭവത്തില്‍ 19 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്.